Tuesday 7 October 2014

onnam ragam padi lyrics in malayalam ഒന്നാം രാഗം പാടി

        ഒന്നാം രാഗം പാടി

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു (ഈ)
കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം
എന്നാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം)

നിൻ‌റെ നീലരജനികൾ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു (നിൻ‌റെ)
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ (ഒന്നാം)

Sunday 14 September 2014

oru dalam mathram vidarnnoru lyrics malayalam ഒരു ദളം മാത്രം

                                                     ഒരു ദളം മാത്രം

ഒരു ദളം .. ഒരു ദളം മാത്രം..

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍..
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

ഓരോ ദളവും വിടരും മാത്രകള്‍.. ഓരോ വരയായി.. വര്‍ണമായി ..
ഒരു മണ്‍ ചുമരിന്‍റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടംബായ് എടുത്തു വച്ചു
ഒരു മണ്‍ ചുമരിന്‍റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടംബായ് എടുത്തു വച്ചു

ആ…….

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

ചിത്രം : ജാലകം
പാടിയത് : കെ. ജെ. യേശുദാസ്
സംഗീതം : എം. ജി. രാധാകൃഷ്ണന്‍
വരികള്‍ : ഓ. എന്‍. വി. കുറുപ്പ്
രാഗം : അമൃത വര്‍ഷിണി

arikil nee undayirunnenkil lyrics in malayalam അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

      അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

ചിത്രം : നീ എത്ര ധന്യ
പാടിയത് : കെ. ജെ . യേശുദാസ്
സംഗീതം : ജി. ദേവരാജന്‍

വരികള്‍ : ഓ. എന്‍. വി. കുറുപ്പ്

saradindu malardeepa lyrics in malayalam ശരദിന്ദു മലര്‍ദീപ

          ശരദിന്ദു മലര്‍ദീപ നാളം നീട്ടി

ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..

ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..
ഇതുവരെ കാണാത്ത കരയിലേക്കോ.. ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ്‌ പാടി വിളിക്കുന്നു.. ആരോ.. മധുരമായ്‌ പാടി വിളിക്കുന്നു..

ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..

അറിയാതോരിടയന്‍റെ വേണു ഗാനം.. അകലെ നിന്നെത്തുന്ന വേണു ഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും.. പ്രണയ സന്ദേശം പകര്‍ന്നു പോകേ..
ഹരിനീല കമ്പള ചുരുള്‍ നിവര്‍ത്തി.. വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ..
വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ..

ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി..

ഇനിയും പകല്‍ ക്കിളി പാടിയെത്തും.. ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും..
ഇനിയുമീ നമ്മള്‍ നടന്നു പോകും.. വഴിയില്‍ വസന്ത മലര്‍ക്കിളികള്‍..
കുരവയും പാട്ടുമായ്‌ കൂടെയെത്തും.. ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ..

ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ..

olichirikkan vallikudil lyrics in malayalam ഒളിച്ചിരിക്കാന്‍

          ഒളിച്ചിരിക്കാന്‍

ഉംഒളിച്ചിരിക്കാന്‍
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേഉം
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..
ഇനിയും കിളിമകള്‍ വന്നില്ലേ..

കൂഹൂകൂഹൂ
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം
കുറുമ്പ് കാട്ടികുറുമ്പ് കാട്ടി പറന്നുവോ നീ നിന്നോട് കൂട്ടില്ല
ഓലേഞ്ഞാലി പോരുഓലേഞ്ഞാലി പോരു നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേനില്‍ പൊടിച്ചു വരാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

എന്‍റെ മലര്‍ തോഴികളെ
എന്‍റെ മലര്‍ തോഴികളെ മുല്ലേ മുക്കുറ്റി
എന്തെ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേള്‍ക്കാത്തൂ
തൊട്ടാവാടി നിന്നെതൊട്ടാവാടി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടെ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..

ചിത്രം : ആരണ്യകം
പാടിയത്‌ : കെ. എസ്. ചിത്ര
സംഗീതം : രഘുനാഥ് സേട്ട്
വരികള്‍ : ഓ .എന്‍ .വി .കുറുപ്പ്

mandara cheppundo lyrics in malayalam മന്ദാര ചെപ്പുണ്ടോ

     മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോവാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ

തഴുകുന്ന കാറ്റില്‍ താരാട്ടു പാട്ടിന്‍ വാല്‍സല്യംവാത്സല്യം
രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്ല്യംനൈര്‍മല്ല്യം
തളിരിട്ട താഴവരകള്‍ താലമേന്തവേ… 
തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ… 
മുകുളങ്ങള്‍ ഇതളണിയേകിരണമാം കതിരണിയേ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോവാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ

എരിയുന്ന പകലിന്‍ എകാന്തയാമം കഴിയുമ്പോള്‍ കഴിയുമ്പോള്‍
അതില്‍ നിന്നുമിരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍… 
പടരുന്ന നീലിമയാല്‍ പാദം മൂടവേ..
വളരുന്ന മൂകതയില്‍ ആരുറങ്ങവേ..
നിമിഷമാം ഇല കൊഴിയേജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോവാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മൌനം പാടുന്നുമൌനം പാടുന്നു

ചിത്രം : ദശരഥം
പാടിയത് : എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര

സംഗീതം : ജോണ്‍സന്‍

nin thumbu kettiyitta churul mudiyil lyrics in malayalam നിന്‍ തുമ്പു കെട്ടിയിട്ട

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില സുന്ദരീസുന്ദരീസുന്ദരീ
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഖങ്ങളലിയും നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഖങ്ങളലിയും നിതാന്ത നീലിമയില്‍
ഒരു സുഖ ശീതള ശാളിനതയില്‍ ഒഴുകീ ഞാന്‍ അറിയാതെ
ഒഴുകി ഒഴുകി ഞാന്‍ അറിയാതെസുന്ദരീ

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

മൃകാങ്ക തരളിത മൃണ്മയ കിരണം മഴയായ്‌ തഴുകുമ്പോള്‍
മൃകാങ്ക തരളിത മൃണ്മയ കിരണം മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൌപര്‍ണികയില്‍ ഒഴുകീ ഞാന്‍ അറിയാതെ
ഒഴുകി ഒഴുകി ഞാന്‍ അറിയാതെസുന്ദരീ
ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു
നീ വന്നുസുന്ദരീസുന്ദരീ