Tuesday 25 March 2014

thiruvonapularithan thirumull song lyrics in malayalam തിരുവോണപ്പുലരിതന്‍ തിരുമുല്‍

              തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍

തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..

ഉത്രാട പൂക്കുന്നിന്നുച്ചിയില്‍ പൊന്‍ വെയില്‍ ഇത്തിരി പൊന്നുരുക്കി..
ഇത്തിരി പൊന്നുരുക്കി..
കോടി മുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു കോമള ബാലനാം ഓണക്കിളി..
ഓണക്കിളി.. ഓണക്കിളി..

തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..

നാവിലെ പൈങ്കിളി പെണ്ണുങ്ങള്‍ കൈകൊട്ടി പാട്ടുകള്‍ പാടിടുന്നു..
പാട്ടുകള്‍ പാടിടുന്നു..
ഓണവില്ലടിപാട്ടിന്‍ നൂപുരം കിലുങ്ങുന്നു പൂവിളി തേരുകള്‍ പാഞ്ഞിടുന്നു..
പാഞ്ഞിടുന്നു.. പാഞ്ഞിടുന്നു..

തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി..
തിരുമേനി എഴുന്നള്ളും സമയമായി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..
ഒരുങ്ങി.. ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി

ചിത്രം : തിരുവോണം
പാടിയത് : വാണി ജയറാം
സംഗീതം : എം. കെ. അര്‍ജ്ജുനന്‍
വരികള്‍ : ശ്രീകുമാരന്‍ തമ്പി
വര്‍ഷം : 1975

Sunday 23 March 2014

RAJA HAMSAME SONG LYRICS IN MALAYALAM രാജഹംസമേ മഴവില്‍ കുടിലില്‍

                     രാജഹംസമേ മഴവില്‍ കുടിലില്‍

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ്‌ വരുമോ
സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ..

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ തോഴന്‍
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ..
എന്‍റെ ആത്മ രാഗം കേട്ട് നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ..
നാഥന്‍ വരുമോ പറയൂ..

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ്‌ വരുമോ

എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍
എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും..
നിമിഷമേഖമായ്‌ ഞാന്‍ പെയ്തുതോര്‍നിടാം നൂറായിരമിതളായ് നീ വിടരുവാന്‍..
ജന്മം യുഗമായ്‌ നിറയാന്‍..

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ്‌ വരുമോ
സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ..

ചിത്രം : ചമയം
പാടിയത് : കെ. എസ്. ചിത്ര
സംഗീതം : ജോണ്‍സന്‍
വരികള്‍ : കൈതപ്രം
വര്‍ഷം : 1993

nadha nee varum kalocha kelkkuvan song lyrics in malayalam

                       നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

ചിത്രം : ചാമരം
പാടിയത് : എസ്. ജാനകി
സംഗീതം : എം. ജി. രാധാകൃഷ്ണന്‍
വരികള്‍ : പൂവച്ചല്‍ ഖാദര്‍
വര്‍ഷം : 1980

ഉം…
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു..
താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു..

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു..
താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു..

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍..

നേരിയ മഞ്ഞിന്‍റെ ചുമ്പനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു..
നേരിയ മഞ്ഞിന്‍റെ ചുമ്പനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു..
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍.. ഹി.. ഹി.. ചാമരം വീശി നില്‍പ്പു..

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍..

ഈ ഇളം കാറ്റിന്‍റെ തീവ്രത നെയ്യുമ്പോള്‍ എന്തെ മനം തുടിക്കാന്‍..
ഈ ഇളം കാറ്റിന്‍റെ തീവ്രത നെയ്യുമ്പോള്‍ എന്തെ മനം തുടിക്കാന്‍..
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍.. ഞാനെന്തു പറയാന്‍.. എന്തു പറഞ്ഞടുക്കാന്‍..

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു..
താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു..
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍..

Download this song click here 

Thursday 13 March 2014

renuka malayalam kavitha lyrics in malayalam (രേണുക) രേണുകേ നീ രാഗരേണു

രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളുന്നതിത്രമാത്രം

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം

എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...

രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍...!