Thursday 18 July 2013

neela kurinjikal pookunna veedhiyil lyrics in malayalam



നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു.. 
ഒരു കൃഷ്ണ തുളസിക്കതിരുമായ്‌ നിന്നെ ഞാന്‍ എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ആ..


ആഷാഢ മാസ നിശീഥിനിതന്‍ വനസീമയിലൂടെ നീ..

ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലെക്കെന്നും വരുന്നു എന്‍ മണ്‍കുടില്‍ തേടി വരുന്നു.. 
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ഉം..


ലാസ്യനിലാവിന്‍റെ ലാളനമേറ്റു ഞാന്‍ ഒന്നു മയങ്ങി.. 

കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്‍റെ ചാരത്തു വന്നു എന്‍ പ്രേമനൈവേദ്യം അണിഞ്ഞു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു.. 

ഒരു കൃഷ്ണ തുളസിക്കതിരുമായ്‌ നിന്നെ ഞാന്‍ എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ആ..




ചിത്രം : നീലക്കടമ്പ് 

പാടിയത് : കെ. എസ്. ചിത്ര
സംഗീതം : രവീന്ദ്രന്‍
വരികള്‍ : കെ. ജയകുമാര്‍
രാഗം : ദേശ്
വര്‍ഷം : 1985

Tuesday 9 July 2013

innenikku pottukuthan songs lyrics


ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്

എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍
കഞ്ജബാണന്റെ കളിത്തോഴന്‍
കണ്ണിനാകെ കതിരൊളിവീശി
വന്നുകയറിപ്പോയി
പാ മപനീപാ ഗാഗാഗാ മരിസ മരിപാ
നീധ നീസാ.. മാരീ..
നിസനിധനിനിസാ നിനിമപഗമരിസ
നിസമരിപമപ നിധനിനിസനിരീ
ഗമരിസ നിസനിധനിനിസാ
നിപമപ ഗമരിസ
മരി പമ നിധനിസ മരിപാ
ഗമരിസരി ഗമരിസരി രീ
രിസരിസനിപമ മപനിധനിനിസ
മപനിധനിനിസ മപനിധനിനിസ
ഇന്നെനിക്കു പൊട്ടുകുത്താന്‍...........

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍
പുഞ്ചിരിത്തിരി നീട്ടി
ആ............
ഇന്നെനിക്കു പൊട്ടുകുത്താന്‍...........


ചിത്രം         ഗുരുവായൂർ കേശവൻ
സംഗീതം ജി ദേവരാജന്‍
ഗാനരചന പി ഭാസ്കരന്‍
ഗായകര്‍ പി മാധുരി
രാഗം മിയാന്‍ കി മല്‍ഹാര്‍
വര്‍ഷം 1977



Sunday 7 July 2013

sanyasini nin punyasramathil lyrics in malayalam



               

സന്യാസിനി  നിന്  പുണ്യാശ്രമത്തിൽ  ഞാൻ
സന്ധ്യാ -പുഷ്പവുമായ്  വന്നു
ആരും  തുറക്കാത്ത  പൂമുഖ  വാതിലിൽ
അന്യനെപ്പോലെ  ഞാൻ  നിന്ന്

നിന്റ   ദു :ഖാര്ദ്രമാം മൂകാശ്രുധാരയിൽ
എന്റെ  സ്വപ്‌നങ്ങൾ   അലിഞ്ഞു , സഗദ്ഗദം
എന്റെ  മോഹങ്ങൾ  മരിച്ചു
നിന്റെ  മനസ്സിന്റെ തീക്കനൽ -ക്കണ്ണിൽ  വീണ  -
എന്റെയാ -പ്പൂക്കൾ  കരിഞ്ഞു
രാത്രി  പകളിനോടെന്നപോലെ
യാത്ര  ചോദിപ്പൂ  ഞാൻ

നിന്റെ -യ എകാന്തമം  ഓർമ്മതൻ  വീ തിയിൽ
എന്നെയെന്നെങ്കിലും  കാണും , ഒരിക്കൽ  നീ
എന്റെ  കാൽപ്പാടുകൾ  കാണും
അന്നും -എന്നാത്മാവ്  നിന്നോടു   മന്ദ്രിക്കും
നിന്നെ  ഞാൻ  സ്നേഹിച്ചിരുന്നു
രാത്രി  പകലിനോടെന്നപോലെ
യാത്ര  ചോദിപ്പൂ  ഞാൻ


Song: സന്യാസിനി
Film: രാജഹംസം
Lyricist: വയലാർ
Music: ദേവരാജൻ
Singer: യേശുദാസ്



Thursday 4 July 2013

thamarakili padunnu song Lyrics in malayalam

                              
താമരകിളി പാടുന്നു

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരു

സംഗീതം കേള്‍ക്കു സുഗന്ധ ഗംഗയിലൊഴുകു

നീരാടും കാറ്റുമാമ്പല്‍ കുളത്തിലെ

കുളിരല കളുമൊരു കളി

(താമര ..)

ഒരു വഴി ഇരു വഴി പല വഴി പിരിയും

മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം

ഒരു നവ സംഗമ ലഹരിയിലലിയാം


മദമേകും മണം  വിളമ്പി

നാളെയും കിളികുമോ

പുറവേലി തടത്തിലെ പൊന്‍ താഴം പൂവുകള്‍

പ്രിയയുടെ മനസ്സിലേ   രതി സ്വപ്ന കന്യകള്‍

കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം

വയല്‍ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാന്‍

 പൂത്തിലഞ്ഞി കാട്ടി ല്‍ പൂവെയിലിന്‍ നടനം

ആർത്തു കൈകള്‍ കോര്‍ത്ത്‌ നീങ്ങാം

ഇനിയും തുടർക്കഥ ഇത് തുടരാന്‍


(താമര ................)

തിരയാടും തീരമെന്നും സ്വാഗത മോതിടും

തിരയാടും തീരമെന്നും സ്വാഗത മോതിടും

കവിത  പോൽ തുളുമ്പുമീ  മന്ദസ്മിതത്തി നായി

അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്ര ഭാവത്തി നായി

കടല്‍ തിര പാടി നമുക്കേറ്റു  പാടാം

പടിഞ്ഞാറു ചുവന്നു പിരിയുന്നതോര്‍ക്കാം

പുലരി വീണ്ടും പൂക്കും നിറങ്ങള്‍

വീണ്ടും ചേര്‍ക്കും

പുതു വെളിച്ചം തേടി നീങ്ങാം

ഇനിയും തുടർക്കഥ ഇത് തുടരാം


(താമര ..)

ഗാനം  :താമരക്കിളി പാടുന്നു

ചിത്രം :മൂന്നാം പക്കം

സംഗീതം  :ഇളയരാജ

രചന :ശ്രീകുമാരന്‍ തമ്പി

പാടിയത് :MG ശ്രീകുമാര്‍ ,KS ചിത്ര

വർഷം :1988





ഈ ഗാനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday 3 July 2013

pushpamangalayam bhoomikku Song Lyrics in malayalam



               


പുഷ്പമംഗലയാം ഭൂമിയ്ക്ക് 
വേളിപ്പുടവയുമായ് വരും വെളുത്തവാവേ

എന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെ 
തൊടല്ലേ  തൊടല്ലേ നീ

‌പുഷ്പമംഗലയാം ഭൂമിയ്ക്ക് ............


കടഞ്ഞ ചന്ദന മെതിയടികളുമായ്
കയ്യില്‍ കനക വേണുവുമായ്
പൊന്മുകില്‍ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനി മലയിലെ ആട്ടിടയന്‍
നീ ഈ കവിളിലെ നീഹാര ഹാരം
കവരുമോ  നിലാവേ കവരുമോ

പുഷ്പമംഗലയാം ഭൂമിയ്ക്ക്..............

കുളിച്ചു കൂന്തലില്‍ ദശപുഷ്പവും ആയ്
കണ്ണില്‍ പ്രണയ ദാഹവുമായ്
എന്‍ മെയ് മന്മഥ ചാപമായ് മാറ്റും ഈ
ഉന്മാദിനി എന്റെ പ്രാണസഖി
നീ ഈ മനസ്സിലെ ഏകാന്ത രാഗം 
കവരുമോ  നിലാവേ കവരുമോ

പുഷ്പമംഗലയാം ഭൂമിയ്ക്ക് ...............



ചിത്രം നഖങ്ങൾ 

സംഗീതം  ജി ദേവരാജന്‍

ഗാനരചന  വയലാര്‍
                 

പാടിയത്   കെ ജെ യേശുദാസ്

ഈ ഗാനത്തിന് വേണ്ടി എവിടെ ക്ലിക്ക് ചെയ്യുക 

Tharanoopuram Charthi song lyricy in malayalam


താരനൂപുരം ചാർത്തി



താരനൂപുരം ചാര്‍ത്തി മൂകയാമം

ശ്യാമപരിഭവം പെയ്തു... മഞ്ഞു വീ


മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു....

താരനൂപുരം ചാര്‍ത്തി സ്നേഹയാമം

ശ്യാമപരിഭവം പെയ്തു... മഞ്ഞു വീണു

മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു..........


പുടവയായ് നിലാവുലഞ്ഞു ഋതുപരിണയം തുടങ്ങി

പൊന്നുനൂലരഞ്ഞാണം കുളിരരുവിയില്‍ കിലുങ്ങി

മായാതീരം ദൂരേ അണിഞ്ഞൊരുങ്ങി

തിരി തെളിഞ്ഞുണര്‍ന്നു... അവളൊരുങ്ങിനിന്നു


താരനൂപുരം...


പാതിരാക്കടമ്പിന്‍‌മേല്‍ കിളി പാടുവാന്‍ മറന്നു

അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തുനിന്നു

മേലേക്കാവില്‍ ആരോ നടതുറന്നു

തിരുനട തുറന്നു അവള്‍ തൊഴുതുനിന്നു


താരനൂപുരം........


സിനിമ സോപാനം

സംഗീതം എസ് പി വെങ്കിടേഷ്

രചന കൈതപ്രം

പാടിയത് കെ ജെ യേശുദാസ്,മഞ്ജു മേനോൻ