ചിത്രം : ഇടനാഴിയിൽ ഒരു കാലൊച്ച
ഗാനരചന :O N V കുറുപ്പ്
സംഗീതം : ദക്ഷിണ മുര്തി
പാടിയത് : യേശുദാസ് / ചിത്ര
വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെൻ ഇടനാഴിയിൽ നിന് കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു
ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടും
മൃദുലമാം നിസ്വനം പോലെ ..
ഇലകളിൽ ജലകണം ഇറ്റു വീഴും പോലെ
ഉയിരിൽ അമൃതം തളിച്ച പോലെ
തരള വിലോലം നിൻ കാലൊച്ച കേട്ടു ഞാൻ
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി
വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെൻ ഇടനാഴിയിൽ നിന് കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
പൊരുളറിയാതെ ഞാൻ നിന്നു
നിഴലുകൾ കള മെഴുതുന്നോരെൻ മുന്നിൽ
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു
വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെൻ ഇടനാഴിയിൽ നിന് കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു
0 comments:
Post a Comment