ആരോ വിരൽ നീട്ടി മനസിൻ മണ് വീണയിൽ
ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനു വോടെ.. ....ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിര ഹാർദ്ര - യായ സന്ധ്യേ ഇന്നു
വെണ്ണിലാവു പോലും നിനക്കിൻ എരിയും വേനലായി
വർണ്ണ രാജി നീട്ടും വസന്തം വർഷ ശോകമായി
നിന്റെ ആർദ്ര ഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായി (2)
ഇരുളിൽ പറന്നു മുറിവേറ്റു പാടുമൊരു
പാവം തൂവൽ കിളിയായി .. നീ
ആരോ വിരൽ നീട്ടി മനസിൻ മണ് വീണയിൽ
ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം
കാറ്റിൽ മിന്നി മായും വിളക്കായി - കാത്തു നിൽപ്പതാരെ
നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം (2)
മനസ്സിൽ മെനഞ്ഞ മഴവില്ല് മായ്ക്കുമൊരു
പാവം കണ്ണീർ മുകിലായ് ..നീ …
ആരോ വിരൽ നീട്ടി മനസിൻ മണ് വീണയിൽ
ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനു വോടെ.. ....ഇടറും മനമോടെ
ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനു വോടെ.. ....ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിര ഹാർദ്ര - യായ സന്ധ്യേ ഇന്നു
ചിത്രം പ്രണയവർണങ്ങ ൾ
ചിത്രം പ്രണയവർണങ്ങ ൾ
പാടിയത് യേശുദാസ്
0 comments:
Post a Comment