തളിരിട്ട കിനാക്കള്‍ തന്‍
തളിരിട്ട കിനാക്കള്‍ തന്‍ താമര വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്‍റെ വിരുന്നുകാരന്‍..
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ പൂക്കാരി മലരേ നീ ആര്‍ക്കു വേണ്ടി
മധുര പ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ മാനസപൂജയിനി ആര്‍ക്കു വേണ്ടി
തളിരിട്ട കിനാക്കള്‍ തന്‍ താമര വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്‍റെ വിരുന്നുകാരന്‍..
ഭാവന യമുനാ തന്‍ തീരത്ത് നീ തീര്‍ത്ത കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണ സംഗീതം നീയിന്നു സാധകം ചെയ്തിടുന്നതാര്‍ക്കു വേണ്ടി
തളിരിട്ട കിനാക്കള്‍ തന്‍ താമര വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്‍റെ വിരുന്നുകാരന്‍..
ചിത്രം : മൂടുപടം
പാടിയത് : എസ്. ജാനകി
സംഗീതം : എം. എസ്. ബാബുരാജ്
വരികള്‍ : പി. ഭാസ്കരന്‍
thank you so much
ReplyDeleteit was very useful